നോമ്പും നിയമങ്ങളും

'സൗമ്​’ എന്നാണ്​ അറബിയിൽ നോമ്പിന്​ പറയുക. പിടിച്ചുനിൽക്കുക എന്നർഥം. ആഹാരപാനീയങ്ങളും ഇന്ദ്രിയസ്​ഖലനമോ ഛർദിയോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന്​ വിട്ടുനിൽക്കലാണ്​ സാ​ങ്കേതികമായി നോമ്പ്. അനുവദനീമായ ഇൗ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതോടെ നിഷിദ്ധമായ എല്ലാ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കണം​. അത്​ സോദ്ദേശ്യമായിരിക്കുകയും വേണം. ഒരാൾ റമദാൻ നോമ്പുകാരനാവണമെങ്കിൽ ത​​ലേന്നാൾ രാത്രിതന്നെ തീരുമാനമെടു​ക്കണം. അങ്ങനെ തീരുമാനമെടുക്കാത്തവന് ​നോമ്പുണ്ടായിരിക്കില്ലെന്ന്​ മുഹമ്മദ്​ നബി (സ) പ്രസ്​താവിച്ചിട്ടുണ്ട്​.

​വ്രതം മൂന്നു രീതിയിലാണ്​ അനുഷ്​ഠിക്കേണ്ടത്​. ആരോഗ്യവാനായി പ്രായപൂർത്തിയായ ഒരാൾ നാട്ടി​ലുണ്ടെങ്കിൽ റമദാൻ വ്രതം നിർബന്ധമാണ്​. എന്നാൽ, രോഗിയോ യാത്രക്കാരനോ ആണെങ്കിൽ നോ​മ്പ്​ താ​ൽ​ക്കാ​ലി​ക​മാ​യി ഉ​പേ​ക്ഷി​ക്കാം. അ​ത്ര ദി​വ​സ​ത്തെ നോ​മ്പ്​ പി​ന്നീ​ട്​ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മ​തി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യോ മാ​റാ​വ്യാ​ധി​ക​ൾ പി​ടി​പെട്ടോ ഒ​രി​ക്ക​ലും നോ​മ്പ്​ നോ​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ പ്ര​തീ​ക്ഷ​യി​ല്ലാ​ത്ത മൂ​ന്നാ​മ​തൊ​രു വി​ഭാ​ഗ​ത്തി​ന്​ നി​ർ​ബ​ന്ധ​മാ​യും നോ​മ്പെടു​ക്ക​ണ​മെ​ന്നി​ല്ല. ഒാ​രോ നോ​മ്പി​നും പ​ക​ര​മാ​യി പാ​വ​പ്പെ​ട്ട​വ​ന്​ ഒ​രു നേ​ര​ത്തെയെ​ങ്കി​ലും ആ​ഹാ​രം ന​ൽ​കി​യാ​ൽ മ​തി​യാ​കും. കൂടുതൽ നൽകുന്നതും നല്ലതാണ്​. ഇതിലേക്ക്​ ചേർത്തുപറയേണ്ടവരാണ്​ ഗർഭിണികളും മുലയൂട്ടുന്ന മാതാക്കളും. അവർക്ക്​ പ്രയാസപ്പെട്ട്​ റമദാനിൽ നോ​മ്പെടുക്കണമെന്നില്ല. മറ്റു ദിവസം നോ​മ്പെടു​ക്കാ​ൻ മാ​റ്റി​വെ​ക്കു​മ്പോൾ പി​ന്നെ​യും വീ​ണ്ടും ഗ​ർ​ഭി​ണി​യാ​വു​ക​യും മു​ല​യൂ​ട്ടേണ്ട അ​വ​സ്​​ഥ​യു​ണ്ടാ​വു​ക​യു​മാ​ണെ​ങ്കി​ൽ അ​വ​രും നോ​മ്പി​നു​പ​ക​രം അ​ഗ​തി​ക്ക്​ ആ​ഹാ​രം ന​ൽ​കി​​യാ​ൽ മ​തി. നോ​മ്പ​നു​ഷ്​​ഠി​ക്കു​ന്ന​ത്​ നി​ഷി​ദ്ധ​മാ​യ മ​റ്റൊ​രു വി​ഭാ​ഗ​മു​ണ്ട്. ആ​ർ​ത്ത​വ​കാ​രി​ക​ളോ പ്ര​സ​വി​ച്ചു​കി​ട​ക്കു​ന്ന സ്​​ത്രീ​ക​ളോ ആ​ണ​ത്. അ​വ​ർ​ക്ക്​ ന​മ​സ്​​കാ​രം നി​ർ​ബ​ന്ധ​മി​​ല്ലെ​ങ്കി​ലും നോ​മ്പ്​ മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ എ​ണ്ണം പൂ​ർ​ത്തി​യാ​ക്ക​ണം.

നോമ്പുകാലത്ത്​ മറ്റുള്ളവർക്ക്​ ശല്യമുണ്ടാകുന്നത്​ പ്രത്യേകം ശ്രദ്ധിക്കണം. അനാവശ്യ വാക്കുകൾ പറയുകയോ ശബ്​ദകോലാഹലങ്ങൾ സൃഷ്​ടിക്കുകയോ പാടുള്ളതല്ല. ആരെങ്കിലും ഇ​ങ്ങോട്ട്​ പ്രകോപനമുണ്ടാക്കുകയാണെങ്കിൽ തന്നെ നോമ്പുകാരനാണെന്നുപറഞ്ഞ്​ പ്രകോപനത്തിനിരയാകാതെ മാറിനിൽക്കേണ്ടതാണ്. നോമ്പിനെ സംബന്ധിച്ച്​ പറഞ്ഞപ്പോൾ തന്നെ അല്ലാഹു പ്രാർഥനയെക്കുറിച്ചും പറഞ്ഞിട്ടുണ്ട്​. നോമ്പ്​ ഒരു സ്വകാര്യ ആരാധനയാണ്​. ഒരാൾക്കും നോമ്പ്​ കാണാൻ സാധിക്കില്ല. നമസ്​കാരവും ഹജ്ജുമെല്ലാം മറ്റുള്ളവർക്ക്​ കാണാം. അതുകൊണ്ടാണ്​ നോമ്പി​​​നെപ്പറ്റി പറഞ്ഞയുടൻ അല്ലാഹു പറഞ്ഞു : "എന്‍റെദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു വെന്നും പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണെന്നും നബിയേ നീ പറഞ്ഞു കൊടുക്കണം".[അദ്ധ്യായം 2 ബഖറ 186]

അല്ലാഹുവിനോടുള്ള പ്രാർഥന എത്ര പതുക്കെയാണെങ്കിലും അവൻ കേൾ​ക്കുമെന്ന്​ മനസ്സിലാക്കിത്തരുവാനാണിത്​ പറയുന്നത്​. അതുകൊണ്ട്​ ശബ്​ദകോലാഹലങ്ങളുണ്ടാക്കി മറ്റുള്ളവർക്ക്​ നാം ശല്യമുണ്ടാക്കരുത്​. മൈക്ക്​ വെച്ച്​ ഖുർആൻ ഒാതിയും പ്രാർഥനയും ദിക്​റും ഉറക്കെ ചൊല്ലിയും ശല്യംചെയ്യരുത്​. ഖുർആനിലെ അദ്ധ്യായം 17 ഇസ്‌റാഅ് 110 സൂക്തം മുസ്​ലിംകൾ പ്രത്യേകം ഒാർക്കേണ്ടതാണ്​ : "(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക." അപ്പോൾ ആരാധനലായങ്ങളിലുള്ളവരെ മാത്രം കേൾപ്പിക്കുക. പുറത്തേക്ക്​ ശല്യമുണ്ടാക്കരുത്​ എന്ന്​ ഇതിൽനിന്ന് വ്യക്തമാണ്​. ഖുർആൻ ഒാതി ശബ്​ദമുണ്ടാക്കുന്നത്​ മറ്റുള്ളവർ ഖുർആനെ ശപിക്കാനിടയാക്കുമെന്നും​ നമ്മൾ മനസ്സിലാക്കേണ്ടതാണ്​. 

By സി പി ഉമർ സുല്ലമി
© മാധ്യമം ദിനപത്രം